കൂവേരി മുച്ചലോട്ടു കാവ്
ആദിമുച്ചിലോട്ട് കാവുകളിൽ പ്രസിദ്ധമായ ഒന്ന്
മുച്ചിലോട്ട് വാണിയരുടെകുലദൈവമാണ് മുച്ചിലോട്ട് ഭഗവതി .പെരിഞ്ചെല്ലുര്‍ ഗ്രാമത്തിൽ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തിൽ നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവിൽ കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയിൽ വിലയം പ്രാപിച്ചു എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ നിത്യകന്യകയാണെങ്കിലും ഈ ദേവത ഭക്തർ ക്ക് മാതാവാണ് സർവ രോഗ വിനാശകാരിണിയാണ്
ഇരുപതു വർഷത്തിനു ശേഷം 2012 ഫിബ്രവരി അവസാനവാരം കൂവേരി മുച്ചിലോട്ട്കാവിൽ പെരുങ്കളിയാട്ടം തുടങ്ങി
ഫെബ്രു 27ന് വൈകുന്നേരം 3ന് ഐവളപ്പ് മുത്തപ്പൻ മടപ്പുരയില്‍നിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു . 29ന് 7ന് നട തുറന്നു . 3ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. 6നും 7നും വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്.
| കൂവേരിയിലെ പെരുങ്കളിയാട്ടഭൂമിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് ദർ ശനപുണ്യമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. |
നാലുദിവസമായി
നടന്ന പെരുങ്കളിയാട്ടത്തിന് രണ്ടു ലക്ഷത്തോളംപേർ പ്രസാദഊട്ടിൽപങ്കുചേർ ന്നു. രാത്രി 12ന് തിരുമുടിയെടുത്ത് വെറ്റില ആചാരത്തോടുകൂടി
കൂവേരി പെരുങ്കളിയാട്ടം സമാപിച്ചു. ഞായറാഴ്ച രാത്രി എട്ടിന് കരിയിടിക്കലും
തുടര്‍ന്ന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാടും ഉണ്ടായി .
ഭരണം പ്രസിഡണ്ട് മുച്ചിലോട്ട് കാവ് കമ്മിറ്റി കൂവേരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ